അബുദാബി : ചെറിയ പെരുന്നാളിന്റെ ഭാഗമായുള്ള ആഘോഷങ്ങളും വെടിക്കെട്ടും സുരക്ഷിതമാക്കാൻ നിയമവകുപ്പിന്റെ മുന്നറിയിപ്പ്.

സമീപപ്രദേശങ്ങളിലേക്ക് ഉയർന്ന ചൂട്, ശബ്ദം എന്നിവയുണ്ടാക്കും വിധം വെടിക്കെട്ടുകൾ നടത്തിയാൽ നടപടിസ്വീകരിക്കും. ലൈസൻസില്ലാതെ വെടിമരുന്ന്, സ്ഫോടക വസ്തുക്കൾ എന്നിവ കൈവശം വെക്കുക, ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോവുക, വിൽപ്പന നടത്തുക എന്നിവയെല്ലാം കുറ്റകരമാണ്. അനുമതിയില്ലാതെ പടക്കങ്ങളും വെടിക്കോപ്പുകളും കൈവശംവെക്കുകയോ വാഹനത്തിൽ കൊണ്ടുപോവുകയോ വിൽക്കുകയോ വാങ്ങുകയോ ചെയ്താൽ ഒരുവർഷത്തിൽ കുറയാത്ത തടവും ഒരുലക്ഷം ദിർഹത്തിൽ കുറയാത്തപിഴയും ശിക്ഷചുമത്തും.

കുട്ടികളുടെകാര്യത്തിൽ രക്ഷിതാക്കൾ അതീവ ശ്രദ്ധപുലർത്തണം. ഇതുസംബന്ധിച്ച ബോധവത്കരണം വിവിധ മാധ്യമങ്ങൾവഴി നടത്തിവരികയാണെന്നും നിയമവകുപ്പ് വ്യക്തമാക്കി.