അബുദാബി : ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനമായ 12 ദശലക്ഷം ദിർഹം ശ്രീലങ്കൻ സ്വദേശിയായ മുഹമ്മദ് മിഷ്‌ഫാഖിന് ലഭിച്ചു.

ഏപ്രിൽ 29-ന് എടുത്ത 054978 നമ്പർ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് ഭാഗ്യമുദിച്ചത്. ശ്രീലങ്കയിൽ അവധിക്ക് പോയപ്പോഴാണ് ഭാഗ്യവിവരം അറിയുന്നത്.

ഇന്ത്യക്കാരായ അബു മാമൻബാബു, അഞ്ജു ത്യാഗരാജൻ എന്നിവർക്കാണ് രണ്ടും മൂന്നും നറുക്ക്.

നാലാം നറുക്ക് യു.എ.ഇ. സ്വദേശിക്കും അഞ്ചാം നറുക്ക് പാകിസ്താൻ സ്വദേശിക്കുമാണ്.

ആറും എട്ടും നറുക്കിന് ഇന്ത്യക്കാർ അർഹരായപ്പോൾ ഏഴാം നറുക്ക് ഫിലിപ്പീൻ സ്വദേശി നേടി. ആഡംബര കാറും ഇന്ത്യക്കാരന് ലഭിച്ചു.