ഷാർജ : കെട്ടിടങ്ങൾക്കിടയിലും മറ്റ് പൊതുയിടങ്ങളിലും സൗഹൃദക്കൂട്ടങ്ങൾ ഒത്തുചേരുകയോ, ഹരിതപ്രദേശങ്ങളിൽ കൂട്ടംചേർന്നുള്ള വിനോദങ്ങളിൽ ഏർപ്പെടുകയോ പാടില്ലെന്ന് ഷാർജ പോലീസ്. ഭിക്ഷാടനം, ചൂതാട്ടം മുതലായവയും പാടില്ല. കൗമാരക്കാർക്കും കൂട്ടംചേർന്ന് നിൽക്കുന്നതിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചെറിയ ഒത്തുചേരലുകൾപോലും കോവിഡ് വ്യാപനത്തിന് കാരണമാകുന്നതുകൊണ്ടാണ് കർശനനിയന്ത്രണമെന്ന് പോലീസ് അറിയിച്ചു. കോവിഡ് ചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പോലീസ് റെസിഡൻഷ്യൽ പട്രോളിങ് വിഭാഗം പരിശോധനാകാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.