മസ്‌കറ്റ് : ഇസ്‌റാഅ്-മിഅ്റാജ് പ്രമാണിച്ച് ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു. മാർച്ച് 11 വ്യാഴാഴ്ച രാജ്യത്തെ എല്ലാ പൊതു- സ്വകാര്യമേഖലകൾക്കും അവധിയായിരിക്കുമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു.

വെള്ളിയാഴ്ചയും ശനിയാഴ്ചയും വാരാന്ത്യ അവധി ദിനങ്ങൾ ആയതിനാൽ രാജ്യത്ത് തുടർച്ചയായി മൂന്നുദിവസം അവധിയുണ്ടാകും.