കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് രോഗികൾ വീണ്ടും വർധിക്കുന്നു. പ്രതിദിന കോവിഡ് രോഗികൾ കഴിഞ്ഞയാഴ്ച ആയിരത്തിൽ താഴെയായിരുന്നു. എന്നാൽ കഴിഞ്ഞദിവസം 1,443 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്ത് ആകെ 3,13,289 പേർക്കാണ് രോഗംബാധിച്ചത്. നാലുപേർ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ കോവിഡ് മരണം 1,783 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ അബ്ദുള്ള അൽ സനാദ് അറിയിച്ചു. അതേസമയം 1,087 പേർ കൂടി രോഗ മുക്തരായി. ഇതിനകം 2,97,329 പേർ രാജ്യത്ത് കോവിഡ് രോഗമുക്തി നേടി. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 13.07 ശതമാനമായി വർധിച്ചു. നിലവിൽ 14,177 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 146 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതായും ഡോ. അബ്ദുള്ള അൽ സനാദ് അറിയിച്ചു.

അതേസമയം കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ പ്രതിദിന കോവിഡ് രോഗികൾ വർധിക്കുന്നതിൽ അധികൃതർ വലിയ ആശങ്കയിലാണ്.

രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനാണ് സാധ്യത.