അബുദാബി : സാംസ്കാരിക വിനോദസഞ്ചാര വകുപ്പിന്റെ കലാപ്രദർശനമായ അബുദാബി ആർട്ടിന് ലണ്ടനിലും വേദിയൊരുങ്ങി. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള കലാസൃഷ്ടികളുടെ വേറിട്ട കാഴ്‌ചയൊരുക്കിയിരുന്ന അബുദാബി ആർട്ട് ലണ്ടൻ ക്രോംവെൽ പ്ലെയ്‌സുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ജൂൺ 13 വരെ പ്രദർശനം നടക്കും. അബുദാബി മനാറത് അൽ സാദിയാതിലെ സ്ഥിരം വേദിയിലാണ് ഇതുവരെ അബുദാബി ആർട്ട് നടന്നിരുന്നത്.