ദുബായ് : വേൾഡ് മലയാളി കൗൺസിൽ യു.എ.ഇ. ദേശീയദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. ഖിസൈസ് പോണ്ട് പാർക്കിൽ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

ഷുജ സോമൻ അധ്യക്ഷത വഹിച്ചു. ഷൈൻ ചന്ദ്രസേനൻ ആശംസയർപ്പിച്ചു. അബ്ദുൽ റഹിം സ്വാഗതവും എബ്രഹാം മാത്യു നന്ദിയും പറഞ്ഞു.