ദുബായ് : ചെന്ത്രാപ്പിന്നി സ്വദേശികളുടെ കൂട്ടായ്മയായ തട്ടകം ചെന്ത്രാപ്പിന്നിക്കൂട്ടം ‘സല്യൂട്ട്‌ ഇമാറാത്ത് ’ എന്നപേരിൽ യു.എ.ഇ. ദേശീയദിനാഘോഷം സംഘടിപ്പിച്ചു.

ദേശീയപതാകയേന്തിയ കുട്ടികൾ അണിനിരന്ന പരേഡോടെയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കമായത്. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും വിവിധ മത്സരങ്ങളും നടന്നു.

യു.എ.ഇ.യുടെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായ ചെന്ത്രാപ്പിന്നി സ്വദേശികളായ ഡോ. അനിൽ ചിറ്റേഴത്ത്‌ രാമൻ, ഡോ. മർവ ഷംസ്‌, ഡോ. ആര്യ അജിത്‌ കുമാർ, റിനി ബെന്നി, സൂര്യ ലെവിൻ, ലുബ്‌ന ഇബ്രാഹിം, ഷംനമോൾ ബാഹിർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. റിയാസ്‌ ചെന്ത്രാപ്പിന്നി അധ്യക്ഷത വഹിച്ചു. ജ്ഞാനശേഖരൻ സ്വാഗതവും റാഫി പുതിയവീട്ടിൽ നന്ദിയും പറഞ്ഞു.