ദുബായ് : കെ.എം.സി.സി. സർഗോത്സവത്തിന്റെ ഭാഗമായി നടത്തിയ സാഹിത്യോത്സവത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

സൈഫുദ്ധീൻ കുമ്പോൽ, കാസർകോട് (ഇംഗ്ലീഷ് പ്രബന്ധം), യഹ്യ ശിബ്‌ലി കണ്ണൂർ (മലയാള പ്രബന്ധം, ചെറുകഥ), റിയാസ് സി. തൃശ്ശൂർ (കവിത), യാക്കൂബ് മുഹമ്മദ് കാസർകോട് (മാപ്പിളപ്പാട്ട്), സിദ്ധിഖ് മരുന്നൻ കണ്ണൂർ (മുദ്രാവാക്യം) എന്നിവർ വിജയികളായി.

വെള്ളിയോടൻ മത്സരങ്ങൾ നിയന്ത്രിച്ചു. എൻ.എ.എം. ജാഫർ, ദീപ ചിറയിൽ, ഇക്ബാൽ മാടാക്കര, സോണി ജോസ് വെളൂക്കാരൻ, നസ്രുദീൻ മണ്ണാർക്കാട്, മുജീബ് തരുവണ എന്നിവരായിരുന്നു വിധികർത്താക്കൾ.