ഷാർജ : വിവിധ പരിപാടികളോടെ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ യു.എ.ഇ. ദേശീയദിനാഘോഷം നടന്നു. ഷാർജ ഇന്ത്യൻ സ്കൂൾവിദ്യാർഥികൾ അവതരിപ്പിച്ച സാംസ്കാരികതനിമ പ്രകടമാക്കുന്ന അവതരണങ്ങളും ഗാനമേളയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

ഷാർജ ഇന്ത്യൻ സ്കൂളുകളുടെ സി.ഇ.ഒ. കെ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിച്ചു. പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ എന്നിവർ സംസാരിച്ചു.