മക്ക : പുതിയ ഹിജ്‌റ വർഷത്തിലെ ഉംറ സീസണിൽ ഉംറ തീർഥാടകരുടെ എണ്ണത്തിൽ പ്രത്യേക പരിധിയില്ലെന്ന് ഹജ്ജ് ഉപമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മഷാത്ത്. മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ഹജ്ജ്, ഉംറ, സന്ദർശനപ്രവർത്തനങ്ങൾക്കുള്ള ദേശീയസമിതിയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലൈസൻസുള്ള കമ്പനികൾക്ക് ആവശ്യമായ പിന്തുണ നൽകാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും മഷാത്ത് പറഞ്ഞു.

നിയമലംഘനങ്ങൾക്ക് പിഴ ലഭിച്ച കമ്പനികളെ ഉംറ സേവനങ്ങൾ നൽകുന്നതിൽനിന്ന് ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.