അബുദാബി : മൂന്നുമുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്-ഇൻ സൗകര്യത്തിലൂടെ സിനോഫാം കോവിഡ് വാക്സിൻ ഇപ്പോൾ ലഭ്യമാണെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സേഹ) അറിയിച്ചു. സേഹയുടെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലെത്തിയാൽ വാക്സിൻ സ്വീകരിക്കാം. വിവരങ്ങൾക്ക് 80050 എന്ന നമ്പറിൽ വിളിക്കാം.

സേഹ കേന്ദ്രങ്ങൾ

അബുദാബി: നാഷണൽ എക്സിബിഷൻ സെന്ററിലെ കോവിഡ് വാക്സിനേഷൻ സെന്റർ, അൽ മുഷ്‌റിഫ് ചിൽഡ്രൻസ് സ്പെഷ്യാലിറ്റി സെന്റർ, മജ്‌ലിസ് അൽ മുഷ്‌റിഫ്, മജ്‌ലിസ് അൽ മൻഹാൽ, മജ്‌ലിസ് അൽ ബതീൻ.

അൽഐൻ: അൽഐൻ കൺവെൻഷൻ സെന്ററിലെ സേഹാ കോവിഡ് വാക്സിനേഷൻ സെന്റർ, അൽ തൊവയ്യാ ചിൽഡ്രൻസ് സ്പെഷ്യാലിറ്റി സെന്റർ, മജ്‌ലിസ് ഫലജ് ഹസ്സാ, അൽ ദഫ്രാ, മജ്‌ലിസ് ദൽമാ, മജ്‌ലിസ് ഗായതി, മജ്‌ലിസ് അൽ മർഫാ, മജ്‌ലിസ് ലിവാ, മജ്‌ലിസ് അൽസിലാ, അൽ ദഫ്രാ ഫാമിലി മെഡിസിൻ സെന്റർ, അൽ ദഫ്രാ അസോസിയേഷൻ ഹാളിലെ സേഹാ കോവിഡ് വാക്സിനേഷൻ സെന്റർ.