: ട്രാക്ടറുകളുടെ മുതൽ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്.യു.വി.) വരെ നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ തലപ്പത്തുനിന്ന് പവൻ ഗോയെങ്ക വിരമിച്ചു. മാനേജിങ് ഡയറക്ടർ, സി.ഇ.ഒ. സ്ഥാനങ്ങൾക്ക് പുറമെ ഡയറക്ടർ ബോർഡ് അംഗത്വവും ഒഴിഞ്ഞു.

1993-ൽ ഗവേഷണ വികസന വിഭാഗം ജനറൽ മാനേജരായി മഹീന്ദ്രയിലെത്തിയ ഗോയെങ്ക, ‘സ്‌കോർപിയോ എസ്.യു.വി.യുടെ പിതാവ് ’ എന്ന വിശേഷണത്തിന് ഉടമയാണ്.2005 മുതൽ കമ്പനിയുടെ വാഹന ബിസിനസിന് നേതൃത്വം നൽകി വരികയായിരുന്നു. 2020 ഏപ്രിലിൽ ഗ്രൂപ്പ് എം.ഡി.യും സി.ഇ.ഒ.യുമായി. അനീഷ് ഷായാണ് പുതിയ എം.ഡി.യും സി.ഇ.ഒ.യും. മഹീന്ദ്ര സ്‌കോർപിയോ എസ്.യു.വി.യുമായി പവൻ ഗോയെങ്ക. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര സമീപം