ദുബായ് : സൗദി അറേബ്യയിൽ 673 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 504 പേർ രോഗമുക്തി നേടി. ഏഴുപേർകൂടി ചികിത്സയിലിരിക്കെ മരിച്ചു. ആകെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,92,682 ആയി. ഇവരിൽ 3,79,816 പേർക്ക് രോഗം ഭേദമായി. ആകെ മരണസംഖ്യ 6690 ആയി. നിലവിൽ 6169 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 782 പേരുടെ നില ഗുരുതരമാണ്.

ഖത്തറിൽ 876 പേരിൽക്കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ടുപേർകൂടി മരിച്ചു. ഇതോടെ ആകെ മരണം 303 ആയി. 481 പേർ സുഖംപ്രാപിച്ചു. നിലവിൽ 17,169 പേർക്കാണ് കോവിഡ് പോസിറ്റീവ്. ആശുപത്രിയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1696 ആണ്. ഇവരിൽ 402 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.