ദുബായ് : വളർന്നുവരുന്ന കലാപ്രവർത്തകർക്കും യുവ ഫോട്ടോഗ്രാഫർമാർക്കും സാധ്യതകൾ തുറന്നിടുന്ന മേഖലയിലെ സുപ്രധാന റീട്ടെയിൽ കലാമേളയായ വേൾഡ് ആർട്ട് ദുബായ് ബുധനാഴ്ച ആരംഭിക്കും. വേൾഡ് ട്രേഡ് സെന്ററിൽ ഹാൾ ഒന്നിലും രണ്ടിലുമാണ് പരിപാടികൾ നടക്കുക. കലാ പ്രവർത്തകർക്ക് തങ്ങളുടെ സൃഷ്ടികൾ കൂടുതൽപ്പേരിലേക്ക് എത്തിക്കാൻ ഇതിലൂടെ കഴിയും. 27 രാജ്യങ്ങളിൽനിന്നുള്ള ഇരുനൂറോളം പ്രദർശകരുടെ രണ്ടായിരത്തോളം സൃഷ്ടികൾ ഇവിടെ അവതരിപ്പിക്കും.