ദുബായ് : റംസാൻ മാസത്തിൽ വിലക്കയറ്റം അനുവദിക്കില്ലെന്ന് യു.എ.ഇ. സാമ്പത്തിക മന്ത്രാലയം. അതേസമയം മതിയായ ഓഹരികൾ ഉറപ്പുനൽകുമെന്നും മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. വിലക്കയറ്റമില്ലെന്ന് ഉറപ്പാക്കാനായി റംസാന് മുന്നോടിയായി രാജ്യമൊട്ടാകെയുള്ള ഔട്ട്‌ലെറ്റുകളിലും വിപണികളിലും 420 സന്ദർശനങ്ങൾ നടത്തിയതായി സാമ്പത്തിക മന്ത്രാലയം ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടർ മർവാൻ അൽസ്ബൂസി അറിയിച്ചു.