ഷാർജ : എമിറേറ്റിലെ റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അൽ ദൈദ് റോഡ് പദ്ധതി 93 ശതമാനം പൂർത്തിയായി. ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ.) യുടെ മേൽനോട്ടത്തിൽ 8.5 കോടി ദിർഹത്തിന്റെതാണ് പദ്ധതി. ദൈദ് റോഡിലെ അഞ്ചാം ഇന്റർചേഞ്ച് മുതൽ ഏഴാം ഇന്റർചേഞ്ച് വരെയുള്ള 93 ശതമാനം വികസനവും പൂർത്തീകരിച്ചതായി എസ്.ആർ.ടി.എ. ചെയർമാൻ എൻജിനിയർ യൂസഫ് സാലിഹ് അൽ സുവൈജി പറഞ്ഞു.