അബുദാബി : തിരഞ്ഞെടുപ്പ് വാശിയിൽ യു.എ.ഇ.യിലെ പ്രവാസിസംഘടനകൾ. വോട്ടുചെയ്യാനായി നാട്ടിലേക്ക് വിമാനംകയറിയ ഒട്ടേറെപ്പേരുണ്ട്. യു.എ.ഇ.യിൽ നിന്നുകൊണ്ടുതന്നെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാമായി തിരഞ്ഞെടുപ്പ് നിർദേശങ്ങൾ നൽകുന്ന വലിയൊരു സമൂഹമുണ്ട്. നാട്ടിലെ രാഷ്ട്രീയപാർട്ടികളുടെ പ്രവാസി ഘടകങ്ങളിൽ പ്രവർത്തിച്ചുകൊണ്ട് അന്തിമഘട്ട കാമ്പയിൻ സജീവമാക്കുന്നവരുമുണ്ട്. ഓരോ മുന്നണികളുടെയും പ്രവർത്തനമികവുകൾ എണ്ണിപ്പറഞ്ഞ് വോട്ടുതേടുകയാണ് ഇവരെല്ലാം.

ഇടതുപക്ഷമായതുകൊണ്ട് വാഗ്ദാനങ്ങൾ കേവലം തിരഞ്ഞെടുപ്പിൽ വിജയിക്കുവാൻവേണ്ടി മാത്രമുള്ളതല്ലെന്ന് ലോക കേരളസഭ അംഗങ്ങളായ എ.കെ. ബീരാൻകുട്ടി, ബാബു വടകര, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി.പി. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ലൈന മുഹമ്മദ്, ശക്തി തിയറ്റേഴ്‌സ് അബുദാബി ആക്ടിങ്‌ പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരി, ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, യുവകലാസാഹിതി പ്രസിഡന്റ് എം. സുനീർ, ജന സെക്രട്ടറി മനു കൈനകരി, ഐ.എം.സി.സി. പ്രസിഡന്റ് എൻ.എം. അബ്ദുള്ള, ജനറൽ സെക്രട്ടറി നബീൽ അഹമ്മദ്, ഫ്രണ്ട്‌സ് ഓഫ് ശാസ്ത്രസാഹിത്യ പരിഷത്‌ പ്രസിഡന്റ് ഷെറിൻ വിജയൻ ജനറൽ സെക്രട്ടറി ഷീന സുനിൽ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.

യു.ഡി.എഫ്. വിജയം സുനിശ്ചിതമാണെന്നും ജനങ്ങൾ അത് പ്രതീക്ഷിച്ചിരിക്കുകയാണെന്നും അബുദാബി മലയാളിസമാജം ആക്ടിങ് പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ദശപുത്രൻ, ഐ.ഐ.സി. പ്രസിഡന്റ് പി. ബാവഹാജി, ജന സെക്രട്ടറി എം.പി.എം. റഷീദ്, ഇൻകാസ് അബുദാബി പ്രസിഡന്റ് ബി. യേശുശീലൻ, നിബു സാം ഫിലിപ്, അബുദാബി കെഎം.സി.സി. പ്രസിഡന്റ് ശുക്കൂറലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി അഡ്വ.കെ.വി. മുഹമ്മദ് കുഞ്ഞി, ഇന്ദിരാഗാന്ധി വീക്ഷണം ഫോറം പ്രസിഡന്റ് എൻ.പി. മുഹമ്മദാലി, ജനറൽ സെക്രട്ടറി എം.യു. ഇർഷാദ് എന്നിവർ സംയുക്തപ്രസ്താവനയിലൂടെ അറിയിച്ചു.