ദുബായ് : കഴിഞ്ഞവർഷം എമിറേറ്റ്‌സ് ട്രാൻസ്പോർട്ടിലെ (ഇ.ടി.) വെള്ളമില്ലാതെ കാർ കഴുകാനുള്ള സംവിധാനത്തിലൂടെ ലാഭിച്ചത് 3.3 കോടി ലിറ്റർ ജലം.

പരിസ്ഥിതിസൗഹൃദ വാഷ് രീതികൾ ഉപയോഗപ്പെടുത്തി 4,43,657 വാഹനങ്ങളാണ് വൃത്തിയാക്കിയത്. എല്ലാ കോവിഡ് പ്രതിരോധ മുൻകരുതൽ നടപടികളും സ്വീകരിച്ചുകൊണ്ടാണ് ഡ്രൈ വാഷ് കാർയൂണിറ്റ് സംവിധാനം പ്രവർത്തിക്കുന്നത്. ഇതിനായി അബുദാബി, ദുബായ്, ഷാർജ, അൽഐൻ എന്നിവിടങ്ങളിലായി 25 വ്യത്യസ്ത ഇടങ്ങളിൽ 170 തൊഴിലാളികളാണ് പ്രവർത്തിക്കുന്നത്. പദ്ധതി നടപ്പാക്കാൻ എമിറേറ്റ്‌സ് ട്രാൻസ്പോർട്ട് ഏകദേശം എട്ട് പാർട്ടികളുമായി കരാറിലേർപ്പെട്ടിട്ടുണ്ട്.