ദുബായ് : വായന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) വർഷംതോറും നടത്തിവരുന്ന വായനമാസം സമാപിച്ചു.

ആർ.ടി.എ. ജീവനക്കാർ, അവരുടെ കുടുംബങ്ങൾ, പൊതുഗതാഗത യാത്രക്കാർ എന്നിവരെ ലക്ഷ്യംവെച്ചാണ് എല്ലാ മാർച്ചിലും വായനമാസം ആചരിച്ചിരുന്നത്.

അവസാന ദിവസം സെർകോ മിഡിലീസ്റ്റുമായി സഹകരിച്ച് വായനമാസത്തിൽ പങ്കെടുത്ത് മികവ് തെളിയിച്ചവർക്ക് സമ്മാനങ്ങൾ നൽകി. കൂടാതെ രണ്ട് ദശലക്ഷം നോൽ പ്ലസ് പോയന്റുകളും നൽകി. ഭാവിയിൽ വൈവിധ്യമാർന്ന നിരവധി സംരംഭങ്ങൾ ആരംഭിക്കുമെന്ന് പരിപാടിയോട് അനുബന്ധിച്ച് ആർ.ടി.എ. കോർപ്പറേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് സർവീസസ് സെക്ടറിലെ മാർക്കറ്റിങ് ആൻഡ് കോർപ്പറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടർ റൗധ അൽ മെഹ്‌റിസി പറഞ്ഞു.