ദുബായ് : അപ്പാർട്ടുമെന്റിൽ ഗ്യാസ് പൊട്ടിത്തെറിച്ച് ഇന്ത്യൻ യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ മൂന്നാളുടെപേരിൽ ദുബായ് പോലീസ് കേസെടുത്തു. അൽ റെഫാ പ്രദേശത്തെ ഒരു താമസക്കെട്ടിടത്തിലെ അപ്പാർട്ടുമെന്റിൽ 2019-ലാണ് സംഭവം. അറ്റകുറ്റപ്പണികൾക്കിടെ വാതക ചോർച്ചയുണ്ടായതാണ് സ്ഫോടനത്തിന് കാരണം.

ഓപ്പറേഷൻ മാനേജരായ ഈജിപ്ത് സ്വദേശി, പാകിസ്താൻ സ്വദേശിയായ ടെക്‌നീഷ്യൻ, ഇന്ത്യക്കാരനായ ടെക്‌നീഷ്യൻ എന്നിവരുടെ പേരിലാണ്‌ കേസ്. സംഭവത്തിൽ യുവതിക്ക് 75 ശതമാനം പൊള്ളലേറ്റിരുന്നു. കെട്ടിടത്തിലേക്കുള്ള വാതകപൈപ്പ് ലൈൻപ്രശ്നങ്ങൾ പരിഹരിക്കാനാണ് ടെക്‌നീഷ്യന്മാർ അവിടെയെത്തിയത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ മറ്റൊരു ഇന്ത്യൻസ്വദേശി മരിച്ചു. കെട്ടിടത്തിലെ മറ്റ് അപ്പാർട്ടുമെന്റുകൾക്കും കേടുപാടുകളുണ്ട്.