ദുബായ് : ഡ്രോണുകൾ ഉപയോഗിച്ച് ഹെവി ട്രക്കുകളിൽ പരിശോധന നടത്താനുള്ള ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) സംരംഭത്തിന് വൻ സ്വീകാര്യത. 2020 ൽ പുതു സംരംഭത്തിലൂടെ 3030 ഫീൽഡ് പരിശോധനകൾ നടത്തി. ഇതിലൂടെ 48 കുറ്റകൃത്യങ്ങൾ കണ്ടെത്താനായി. ഡ്രോൺ ഓപ്പറേറ്റർമാരായി പ്രവർത്തിക്കാൻ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അംഗീകാരമുള്ള ഒമ്പത് ഉദ്യോഗസ്ഥർക്ക് ആർ.ടി.എ. പരിശീലനം നൽകിയിട്ടുണ്ടെന്ന് ലൈസൻസിങ് ആക്റ്റിവിറ്റീസ് മോണിറ്ററിങ് ഡയറക്ടർ മുഹമ്മദ് നബാൻ പറഞ്ഞു.