ദുബായ് : പുരുഷവസ്ത്രസ്ഥാപനമായ സ്‌നോവൈറ്റിന്റെ ഉത്പന്നങ്ങൾ ഓൺലൈനിലും ലഭ്യമാക്കുന്നു. ഒറ്റക്ലിക്കിൽ ഇഷ്ട വസ്ത്രങ്ങൾ എളുപ്പത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി www.snowhiteonline.com തുടക്കംകുറിച്ചതായി എം.ഡി. ഹിരു ഡി. വസാനാനി അറിയിച്ചു.

ജി.സി.സി.യിൽ മുഴുവൻ വ്യാപിച്ചുകിടക്കുന്ന ശാഖകളിൽ ലഭ്യമായിരുന്ന ഉത്പന്നങ്ങൾ ഇനി ഓൺലൈനിലൂടെയും വാങ്ങാനാവും. ഇതിന്റെ ഭാഗമായി തുടക്കത്തിൽ 50 ശതമാനം ഇളവിലാണ് ഉത്പന്നങ്ങൾ ലഭിക്കുക. 1987-ൽ സ്ഥാപിച്ച സ്‌നോവൈറ്റ് ആകർഷകവും വ്യത്യസ്തവുമായ വസ്ത്രങ്ങൾ അവതരിപ്പിച്ചാണ് വിപണിയിൽ സ്ഥാനമുറപ്പിച്ചത്. ഷർട്ട്, ടി-ഷർട്ട്, ജീൻസ്, ബെൽറ്റുകൾ തുടങ്ങിയവയെല്ലാം സ്‌നോവൈറ്റ് ലഭ്യമാക്കുന്നുണ്ട്. പുതിയ സംവിധാനത്തിലൂടെ ഉത്പന്നങ്ങൾ കുറഞ്ഞവിലയിൽ ലഭ്യമാക്കാൻ കഴിയുമെന്ന് വസാനാനി പറഞ്ഞു. തായ്‌ലാൻഡ്, ഇന്ത്യ, ചൈന, ഇൻഡൊനീഷ്യ എന്നിവിടങ്ങളിൽനിന്നാണ് ഇവയെത്തിക്കുന്നത്.