അബുദാബി : പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നഗരകേന്ദ്രങ്ങളിൽ വർണാഭമായ വെടിക്കെട്ട് നടക്കും. അബുദാബി യാസ് ഐലൻഡ്, മറീന, അൽ മരിയ എന്നിവിടങ്ങളിൽ വെടിക്കെട്ട് നടക്കാറുണ്ട്. യാസ് ബേ വാട്ടർഫ്രണ്ടിൽ നടക്കുന്ന വെടിക്കെട്ടിന്റെ തത്സമയ സംപ്രേക്ഷണവുമുണ്ടാവും. യാസ് ഐലൻഡ് ഇൻസ്റ്റഗ്രാം വഴി രാത്രി ഒമ്പതുമണിക്ക് പരിപാടി കാണാനാവും. അബുദാബി വിനോദസഞ്ചാര സാംസ്കാരികവകുപ്പുമായി ചേർന്നാണ് ഇത് നടപ്പാക്കുക.

29-മത് ദിനം റംസാൻമാസം അവസാനിച്ചാൽ മേയ് 11 ചൊവ്വാഴ്ച മുതൽ 14 വെള്ളിയാഴ്ചവരെയുള്ള നാലുദിവസമായിരിക്കും യു.എ.ഇ.യിൽ അവധി. റംസാൻ മാസം അവസാനിക്കുന്നത് 30-ന് ആണെങ്കിൽ മേയ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ അവധിയായിരിക്കും.