കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശ തൊഴിലാളികളെ പാർപ്പിക്കുന്നതിനായി എട്ട് ബാച്ചിലർ സിറ്റികൾ നിർമിക്കുന്നതിന് കുവൈത്ത് മുനിസിപ്പാലിറ്റി അംഗീകാരം നൽകി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലാണ് കേന്ദ്രങ്ങൾ നിർമിക്കുന്നത്. ഇതിന് രണ്ടു മുനിസിപ്പൽ കൗൺസിൽസമിതികളെ ചുമതലപ്പെടുത്തി. 1,50,000 ചതുരശ്ര മീറ്ററായിരിക്കും ഓരോന്നിന്റെയും വലുപ്പം. കെട്ടിടങ്ങൾക്ക് സുരക്ഷയും സൗകര്യങ്ങളും ഉറപ്പു വരുത്തുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.