ദുബായ് : മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ യു.എ.ഇ.യിൽ വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാട്ടിൽ ശശിധരന്റെ മകൻ ശരത് (31), എടവണ്ണ പത്തപ്പിരിയം കളരിക്കൽ മനോഹരന്റെ മകൻ മനീഷ് (32) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഖോർഫക്കാൻ റോഡിൽ ഇവർ സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് അപകടം. സംഭവസ്ഥലത്തുതന്നെ ഇരുവരും മരിച്ചു. ശനിയാഴ്ചയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.

അജ്മാനിൽ താമസിക്കുന്ന ശരത് ഫാർമസി അക്കൗണ്ടന്റാണ്. മുവൈല നാഷണൽ പെയിന്റ്‌സിന് സമീപം താമസിക്കുന്ന മനീഷ് സ്വന്തമായി സ്ഥാപനം നടത്തുന്നു. ഇരുവരും അയൽവാസികളും അടുത്ത സുഹൃത്തുക്കളുമാണ്. ദെയ്ത് ആശുപത്രിയിലുള്ള മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ്.