ദുബായ് : മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് അനുശോചിച്ചു. കേരളത്തിലെ വിവിധ മന്ത്രിസഭകളിൽ ഒന്നിലേറെ വകുപ്പുകൾ കൈകാര്യം ചെയ്ത അദ്ദേഹം ഒരു മന്ത്രിയെന്ന നിലയിൽ വളരെ മികച്ച പ്രവർത്തനമായിരുന്നു കാഴ്ചവെച്ചിരുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനുസ്മരിച്ചു. പരസ്പരം വളരെയടുത്ത സഹോദര ബന്ധമായിരുന്നു ഉണ്ടായിരുന്നത്. യു.എ.ഇ.യിൽ വരുമ്പോഴൊക്കെ കാണുകയും വീട്ടിൽവന്ന് സ്നേഹംപങ്കിടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് സർവശക്തനായ ദൈവം നിത്യശാന്തി നൽകട്ടെയെന്നും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും യൂസഫലി പറഞ്ഞു.