ദുബായ് : : ഒമാനിൽ കോവിഡ് ബാധിച്ച് 10 പേർകൂടി മരിച്ചതോടെ ആകെ മരണം 2053 ആയി. പുതുതായി 1093 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 1,96,900 ആയി. 1219 പേർക്ക് രോഗം ഭേദമാവുകയും ചെയ്തതോടെ സുഖംപ്രാപിച്ചവരുടെ എണ്ണം 1,78,052 ആയി. 816 പേർ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇവരിൽ 285 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

യു.എ.ഇ.യിൽ 1772 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 1769 പേർകൂടി രോഗമുക്തി നേടുകയുംചെയ്തു. മൂന്നുപേരാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുതുതായി നടത്തിയ 1,56,940 പരിശോധനകളിൽനിന്നാണ് പുതിയ കേസുകൾ സ്ഥിരീകരിച്ചത്. ഇതുവരെ 5,25,567 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ 5,06,020 പേരും രോഗമുക്തി നേടി. ആകെ മരണം 1596 ആണ്. നിലവിൽ 17951 പേർ ചികിത്സയിലുണ്ട്.