മസ്‌കറ്റ് : ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഒമാനിൽ സർക്കാർ, സ്വകാര്യമേഖലകൾക്കുള്ള അവധി പ്രഖ്യാപിച്ചു. മേയ് 12 ബുധനാഴ്ച മുതൽ മേയ് 15 ശനിവരെയാണ് അവധി. ഈദുൽ ഫിത്തർ മേയ് 13 വ്യാഴാഴ്ചയാണെങ്കിൽ 15 വരെയാകും അവധി. 16 ഞായറാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. മേയ് 14 വെള്ളിയാഴ്ചയാണ് പെരുന്നാളെങ്കിൽ 17 വരെയാണ് അവധി.