മസ്‌കറ്റ് : ഒമാനിൽ കോവിഡ് നിയന്ത്രണങ്ങൾ സുപ്രീം കമ്മിറ്റി കൂടുതൽ ശക്തമാക്കി. മേയ് എട്ട് മുതൽ 15 വരെ വാണിജ്യസ്ഥാപനങ്ങൾ പൂർണമായും അടച്ചിടാനാണ് തീരുമാനം. യാത്രാവിലക്ക് വൈകീട്ട് ഏഴ് മുതൽ പുലർച്ചെ നാല് വരെയാക്കി നീട്ടുകയും ചെയ്തു. ഭക്ഷ്യ സ്റ്റോറുകൾ, ഗ്യാസ് സ്റ്റേഷൻ, ആരോഗ്യ സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോർ എന്നിവയ്ക്ക് ഇളവുണ്ട്. സർക്കാർ ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ എത്തുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

പള്ളികളിൽ പെരുന്നാൾ നമസ്കാരം ഉണ്ടാകില്ല. പെരുന്നാൾ വിപണികൾ, ആഘോഷങ്ങൾ, ബീച്ചുകളിലെയും പാർക്കുകളിലെയും പൊതുയിടങ്ങളിലെയും ഒത്തുചേരലുകൾ എന്നിവയും വിലക്കി.