കുവൈത്ത്സിറ്റി : കോവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാ വിമാനങ്ങൾ കുവൈത്ത് നിർത്തലാക്കി. ചരക്ക് വിമാനങ്ങൾക്ക് (കാർഗോ) വിലക്ക് ബാധകമല്ലെന്ന് വിമാനക്കമ്പനികളെ കുവൈത്ത് വ്യോമയാന വകുപ്പ് അറിയിച്ചു.

കുവൈത്ത് ആരോഗ്യമന്ത്രാലയവും കോവിഡ് നിയന്ത്രണത്തിനുള്ള സുപ്രീം സമിതിയും സംയുക്തമായാണ് തീരുമാനമെടുത്തത്. ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള യാത്രാ വിമാനങ്ങൾ നേരത്തേ വിലക്കിയിരുന്നു.