ദുബായ് : യു.എ.ഇയിൽ 24 മണിക്കൂറിനിടെ 16 പേർകൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2692 പുതിയ കേസുകളും സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകൾ 399463-ലെത്തി. പുതുതായി നടത്തിയ 218351 പരിശോധനകളിൽ നിന്നാണ് പുതിയ കേസുകൾ കണ്ടെത്തിയത്. ആകെ മരണം 1269 ആയി. 1589 പേർകൂടി രോഗമുക്തി നേടി. ആകെ രോഗമുക്തി ഇതോടെ 385587 ലെത്തി. നിലവിൽ 12607 പേർ ചികിത്സയിലുണ്ട്.