ഷാർജ : ഇന്ത്യൻ അസോസിയേഷൻ ജോയന്റ് ഖജാൻജിയായി തിരഞ്ഞെടുക്കപ്പെട്ട ബാബു വർഗീസിന് തിരുവനന്തപുരം അനന്തപുരി പ്രവാസി കൂട്ടായ്മയുടെ വനിതാ വിങ് സ്വീകരണം നൽകി. കൺവീനർ സർഗ റോയ്, അരുണാ അഭിലാഷ്, ഷാഹിന അഷ്‌റഫ്, ബിന്ധ്യാ അഭിലാഷ്, ഷൈനി ഖാൻ എന്നിവർ നേതൃത്വം നൽകി. കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരികൂടിയാണ് ബാബു വർഗീസ്.