ദുബായ് : യു.എ.ഇ.യോടുള്ള ആദരസൂചകമായി 50 പേരെ അണിനിരത്തി 50 കിലോമീറ്റർ സൈക്കിൾ റൈഡ് സംഘടിപ്പിച്ച് കേരള റൈഡേഴ്‌സ് ക്ളബ്ബ്. നാദൽ ഷിബ സൈക്കിൾ ട്രാക്കിലാണ് റൈഡ് സംഘടിപ്പിച്ചത്. ക്ലബ്ബ് അംഗവും റൈഡിങ് ക്യാപ്റ്റനുമായ ലാലു കോശി 20 മണിക്കൂർ കൊണ്ട് 501 കിലോ മീറ്റർ റൈഡ് ചെയ്ത് ശ്രദ്ധേയനായി. ഷിജോ വർഗീസ്, സാദിഖ് എന്നിവർ 50 കി.മീ റൺ ചെയ്തു.