ഷാർജ : ജീവകാരുണ്യ പ്രവർത്തകനും വ്യവസായിയുമായ വി.പി. നന്ദകുമാറിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സ്വീകരണംനൽകി. വടക്കാഞ്ചേരി ലയൺസ് ആണ് പരിപാടി സംഘടിപ്പിച്ചത്. അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു.

നിയുക്ത പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ചന്ദ്രപ്രകാശ് ഇടമന, ഉണ്ണി വടക്കാഞ്ചേരി, കെ.എം. അഷറഫ്, സനോജ് ഹെർബർട്ട്, ടി.എ. രവീന്ദ്രൻ, വി.എൻ. ബാബു, വിമൽ, ഇഗ്നേഷ്യസ്, ഈപ്പൻ വർഗീസ്, പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.