ഫുജൈറ : ഗിഹോൺ സെമിനാരി മിഡിലീസ്റ്റ് മൂന്നാമത് ബിരുദദാനസമ്മേളനം യുണൈറ്റഡ് ചർച്ച് ഹാളിൽ നടന്നു. ഡയറക്ടർ ഡോ. എം.വി. സൈമൺ അധ്യക്ഷത വഹിച്ചു. ബി.ടിച്ച്, എം.ഡിവ് കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ബിരുദം സമ്മാനിച്ചു. മുഖ്യാതിഥികളായിരുന്ന ജെസെ ബർന്നൻ, ലിറോയി ഹാരിസ് (യു.എസ്.എ.) എന്നിവർ സന്ദേശം നൽകി. ചെയർമാൻ കുര്യൻ തോമസ്, ജോൺസൻ ബേബി, കെ.എസ്. എബ്രഹാം, എം.ജെ. തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.