ദുബായ് : ഐ.സി.എഫ്. സെൻട്രൽ കമ്മിറ്റി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. ദേര വിസ്ത ഹോട്ടലിൽ നടന്ന ആഘോഷ പരിപാടികൾ ശംസുദ്ധീൻ നെല്ലറ ഉദ്ഘാടനം ചെയ്തു. മുഹ്യുദ്ദീൻ കുട്ടി സഖാഫി പുകയൂർ അധ്യക്ഷനായി. ഗൾഫ് കൗൺസിൽ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ്, സഖാഫി മമ്പാട്, കെ.എം. അബ്ബാസ് എന്നിവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി. അഷ്‌റഫ് പാലക്കോട് സ്വാഗതവും ഇ.കെ. മുസ്തഫ നന്ദിയും പറഞ്ഞു. സമാപന പ്രാർഥനയ്ക്ക് അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി നേതൃത്വം നൽകി.