അബുദാബി: മലയാളം മിഷൻ അബുദാബി മേഖലയുടെ കീഴിലുള്ള അബുദാബി മലയാളി സമാജത്തിലെയും അൽ ദഫ്‌റയിലെയും പ്രവേശനോത്സവം ‘കണിക്കൊന്ന’ വേറിട്ട അനുഭവമായി. ഒരു മാസമായി നടന്നുവന്നിരുന്ന വായന മാസാചരണത്തിന്റെ സമാപനവും ഇതോടൊപ്പംനടന്നു. സമാജം പ്രസിഡന്റ് സലിം ചിറക്കലിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടികൾ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജാ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു.

സമാജം സെക്രട്ടറി ദശപുത്രൻ സ്വാഗതം പറഞ്ഞു. കോ-ഓർഡിനേറ്റർ എ.പി. അനിൽകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മിഷൻ അബുദാബി മേഖലാ കൺവീനർ വി.പി. കൃഷ്ണകുമാർ, അബുദാബി മേഖല കോ -ഓർഡിനേറ്റർ സഫറുള്ള പാലപ്പെട്ടി എന്നിവർ സംസാരിച്ചു. കവിയരങ്ങും നടന്നു.