ഷാർജ : വേറിട്ട കാഴ്ചയൊരുക്കി 'ആർട്ട് ഫോർ യു' ഗാലറിയുടെ ഡിജിറ്റൽ ചിത്രപ്രദർശനത്തിന് തുടക്കമായി. 20 രാജ്യങ്ങളിൽ നിന്നുള്ള 20 കലാകാരന്മാരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. 'ദി അൺസീൻ ആർട്ട് ഓഫ് സ്റ്റിൽ ലൈഫ്' എന്ന പേരിലാണ് പ്രദർശനം നടക്കുന്നത്. ആർട്ട്‌സ്റ്റെപ് വെബ്‌സൈറ്റിൽ വ്യത്യസ്തങ്ങളായ കലാസൃഷ്ടികൾ കാണാനാവും. ഇന്ത്യ, പാകിസ്താൻ, റഷ്യ, ഫ്രാൻസ്, യു.എ.ഇ., പലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെല്ലാമുള്ളവർ വരച്ച ചിത്രങ്ങൾ ഇതിലുൾപ്പെടും. ഡോ.ഹമദ് ബിൻ മുഹമ്മദ് ഖലീഫ അൽ സുവൈദിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. ജെസ്‌നോ ജാക്സനാണ് ക്യൂറേറ്റർ. സെപ്റ്റംബർ 30 വരെ പ്രദർശനം നടക്കും.