ഷാർജ : സോനാപൂരിലെ ക്യാമ്പുകളിൽ സാമൂഹ്യപ്രവർത്തകരായ കിരൺ രവീന്ദ്രൻ, അഡ്വ. ഷീല തോമസ്, ജയൻ, ശ്രീറാം എന്നിവരുടെ നേതൃത്വത്തിൽ ആഹാരസാധനങ്ങളടങ്ങിയ കിറ്റുകൾ വിതരണംചെയ്തു. 350-ലേറെ കിറ്റുകൾ തൊഴിലാളികൾക്ക് വിതരണം ചെയ്തു. മലയാളികളടക്കമുള്ള വിവിധ രാജ്യക്കാരായ തൊഴിലാളികൾക്കാണ് കിറ്റുകൾ നൽകിയത്. അടുത്ത ദിവസങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കൂടുതൽ തൊഴിലാളികൾക്ക് കിറ്റുകൾ നൽകുമെന്നും സാമൂഹ്യപ്രവർത്തകർ അറിയിച്ചു.