ഷാർജ : എൽ.ഡി.എഫ്. ഭരണം പ്രവാസികളെ വഞ്ചിക്കുകയായിരുന്നെന്ന് ഇൻകാസ് യു.എ.ഇ. കമ്മിറ്റി ഭാരവാഹികളായ ടി.എ. രവീന്ദ്രൻ, പുന്നക്കൻ മുഹമ്മദാലി എന്നിവർ പറഞ്ഞു. പ്രവാസി പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും അവരോട് ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്ന ഭരണമാണ് കേരളത്തിൽ വേണ്ടത്. കോവിഡ് ദുരിതാശ്വാസത്തിൽനിന്നും സാധാരണക്കാരായ പ്രവാസികളെ ഒഴിവാക്കിയ എൽ.ഡി.എഫ്. സർക്കാരിനെ താഴെയിറക്കണമെന്ന് ഇൻകാസ് അഭ്യർഥിച്ചു.