ദുബായ് : ദുബായ് മൃഗശാലയിൽ 32 വർഷം ജോലിചെയ്തിരുന്ന പോണ്ടിച്ചേരി കാരയ്ക്കൽ സ്വദേശി ആർ. ദേവദാസ് നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു.

സ്റ്റോർ കീപ്പർ, കാഷ്യർ എന്നീ ജോലികൾ ഉൾപ്പെടെ മൃഗങ്ങളെ പരിചരിക്കലിലും ദേവദാസ് സജീവമായിരുന്നെന്ന് മൃഗശാലാ മുൻമേധാവി ഡോ. റെസ ഖാൻ പറഞ്ഞു. എമിറേറ്റിലെ ഏറ്റവും വലിയ മൃഗശാലയായ ദുബായ് സഫാരിയിൽ ജോലിചെയ്യാൻ പിതാവ് ആഗ്രഹിച്ചിരുന്നതായി മകൻ മദൻ ദേവദാസ് സൂചിപ്പിച്ചു. 2017-ലാണ് വിരമിച്ചത്. സെന്താമരൈയാണ് ഭാര്യ.