ദുബായ് : ഒമാൻ തീരത്ത് റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമുണ്ടായി. പ്രകമ്പനം യു.എ.ഇ.യിലും അനുഭവപ്പെട്ടു. ശനിയാഴ്ച പുലർച്ചെ യു.എ.ഇ. സമയം 12.55-നാണ് ഭൂചലനമുണ്ടായത്. നേരിയ പ്രകമ്പനം മാത്രമാണ് അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അപകടമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ദിബ്ബയിൽനിന്ന് 26 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് അഞ്ച് കിലോമീറ്റർ താഴെയായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.