ദുബായ് : യു.എ.ഇ.യിൽ ക്രിയേറ്റീവ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കാൻ പുതിയപദ്ധതി ആരംഭിച്ചു. ദുബായുടെ സാമ്പത്തികമേഖല കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ക്രിയേറ്റീവ് കമ്പനികളുടെ എണ്ണത്തിൽ വർധനയുണ്ടാക്കുന്നത്.

ഇതുപ്രകാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കമ്പനികളുടെ എണ്ണം 8000-ത്തിൽ നിന്ന്‌ 15,000 ആയി ഇരട്ടിയാക്കും. ക്രിയേറ്റീവ് ആളുകളുടെ എണ്ണവും വർധിപ്പിക്കും. 70,000-ത്തിൽനിന്ന്‌ 1,50,000 ത്തിലെത്തിക്കും.

മേഖലയിലെയും ലോകത്തിലെയും സൃഷ്ടിപരമായ സമ്പദ് വ്യവസ്ഥയുടെ തലസ്ഥാനമാണ് ദുബായ് എന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.