ദുബായ് : കെ.എം.സി.സി. ദുബായ് ഹെൽത്ത് വിങ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സി.ആർ.പി., സി.ബി.സി., ക്രിയാറ്റിനൈൻ, പ്രമേഹം, രക്തസമ്മർദ്ദം, സ്‌പൈറോമെട്രി എന്നീ പരിശോധനകളും സൗജന്യ കൺസൾട്ടേഷനുമുണ്ടായിരുന്നു. ക്യാമ്പിന് ഡോ. മുഖ്താർ, ഡോ. അഷാദ്, ഡോ. നാസ്‌നീൻ (ഡെന്റിസ്റ്റ്) എന്നിവരും ദുബായ് കെ.എം.സി.സി. ഹെൽത്ത് വിങ് ജന. കൺവീനർ സി.എച്ച.് നൂറുദ്ദീൻ കാഞ്ഞങ്ങാട്, വളണ്ടിയർ ഫാസിൽ, അബീർ അൽനൂർ പോളി ക്ലിനിക് ഗ്രൂപ്പ് ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ ഇസ്ഹാഖ്, ക്ലിനിക് മാനേജർ ഷംസീർ, ഗിൽ ബി.ഡി എന്നിവരും നേതൃത്വം നൽകി. കോവിഡ് മാനദണ്ഡങ്ങൾ കണിശമായി പാലിച്ചായിരുന്നു ക്യാമ്പ് നടത്തിയത്.