ഷാർജ : അകാലത്തിൽ വിടപറഞ്ഞ അഹമ്മദ് അഷറഫിന്റെ സ്മരണയിൽ അക്കാഫ് പ്രവർത്തകർ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ദുഃഖവെള്ളി ദിനത്തിൽ ദുബായ് ലത്തീഫാ ആശുപത്രിയിലായിരുന്നു ക്യാമ്പ്. നാലുമാസത്തിനുള്ളിൽ മൂന്നാമത്തെ രക്തദാനമാണ് സംഘടിപ്പിച്ചത്. അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി.എസ്. ബിജു കുമാർ, കൺവീനർ ബെൻസി സൈമൺ എന്നിവർനേതൃത്വം നൽകി. 300 പേർ ക്യാമ്പിൽവെച്ച് രക്തം ദാനം ചെയ്തു. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.