ദുബായ് : യു.എ.ഇ.യിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർകൂടി മരിക്കുകയും പുതുതായി 1847 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. പുതുതായി നടത്തിയ 205625 പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ രോഗികൾ 523795 ആണ്. 1791 പേർ രോഗമുക്തി നേടിയതോടെ ആകെ സുഖംപ്രാപിച്ചവരുടെ എണ്ണം 504251 ആയി. മരണം 1593 ലെത്തി. നിലവിൽ 17951 പേർ ചികിത്സയിലുണ്ട്. ആകെ 4.45 കോടി പരിശോധനകളാണ് ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം കോവിഡ് പ്രതിരോധകുത്തിവെപ്പ് ഇപ്പോഴും ഊർജിതമായി നടന്നുവരികയാണ്.

ഒമാനിൽ കഴിഞ്ഞ മൂന്നുദിവസത്തിനിടെ 2554 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ കേസുകൾ ഇതോടെ 195807 ആയി ഉയർന്നു. ചികിത്സയിലായിരുന്ന 33 പേർകൂടി മരിച്ചതോടെ ആകെ മരണം 2043 ആയി.

3710 പേർകൂടി രോഗമുക്തി നേടിയതോടെ രോഗമുക്തരുടെ എണ്ണം 176833 ആയി ഉയർന്നു.

പുതുതായി 101 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 821 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 276 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.