ദുബായ് : വിപണിയിലെ ഏറ്റവും മികച്ചവിലയിൽ കഫ്റ്റീരിയ, റെസ്റ്റോറന്റ്, ഗ്രോസറി, മിനി മാർട്ട് എന്നിവിടങ്ങളിലേക്ക് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും ഇനി ഒരൊറ്റ ക്ലിക്കിൽ മുന്നിലെത്തും. wholzale.com എന്ന വെബ്‌സൈറ്റിലൂടെയാണ് വിപ്ലവകരമായ ഹോൾസെയിൽ ഷോപ്പിങ് അനുഭവം യാഥാർഥ്യമാക്കാനാവുക. മൊബൈൽ ആപ്പും ലഭ്യമാണ്. വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തുവേണം പർച്ചേസ് ആരംഭിക്കാൻ. ഹോൾസെയിൽ.കോമിലൂടെ 21,000- ത്തിലേറെ ഉത്പന്നങ്ങൾ ലഭ്യമാണ്. ദുബായിലെ ഒരു പ്രമുഖ വെഞ്ച്വർ ക്യാപിറ്റലിന്റെ 20 മില്ല്യൻ നിക്ഷേപമുള്ള കമ്പനിയാണ് wholzale.com.

എല്ലാ ശ്രേണിയിലുമുള്ള ഉത്പന്ന വിതരണക്കാരെ ഒരൊറ്റ മേൽക്കൂരയിൽ അണിനിരത്തുകയാണ് ഇ-കോമേഴ്‌സ് വെബ്‌സൈറ്റ് ചെയ്യുന്നത്. വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും ഓർഡർ ചെയ്യപ്പെടുന്ന സാധനങ്ങൾ അടുത്തദിവസം രാവിലെ എട്ടിനും മൂന്നുമണിക്കുമിടയിൽ ഡെലിവറി ചെയ്യപ്പെടും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ സർവീസുമുണ്ട്. നിബന്ധനകളോടെ ബയ് നൗ, പേ ലേറ്റർ സൗകര്യവും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. സൈറ്റിലൂടെ എല്ലാവിധ ഉത്പന്നങ്ങളും ഓർഡർ ചെയ്യാനാവും. ഓരോ ബ്രാൻഡുകളുടെയും ഉത്പന്നങ്ങൾ പ്രത്യേകം വാഹനങ്ങളിലായിരിക്കും എത്തിക്കുക. മേയ് രണ്ടിനാണ് ഔദ്യോഗികമായി സർവീസ് ആരംഭിച്ചത്.