ദുബായ് : യു.എ.ഇയിൽ കോവിഡ് ബാധിച്ച് 15 പേർകൂടി മരിച്ചു. 2721 പുതിയ കേസുകൾകൂടി സ്ഥിരീകരിച്ചു.

ആകെ കേസുകൾ ഇതോടെ 396771-ലെത്തി. ആകെ മരണം 1253 ആണ്. 1666 പേർകൂടി രോഗമുക്തി നേടി ആശുപത്രി വിട്ടതോടെ ആകെ സുഖംപ്രാപിച്ചവരുടെ എണ്ണം 383998 ആയി.

പുതുതായി 225159 പരിശോധനകൾകൂടി രാജ്യത്ത് പൂർത്തിയായി.