അബുദാബി : ഒരാഴ്ച നീണ്ടുനിൽക്കുന്ന സൗജന്യ പി.സി.ആർ. പരിശോധനയ്ക്ക് അബുദാബി കേരളാ സോഷ്യൽ സെന്ററിൽ തുടക്കമായി.

സെന്റർ തമൂഹ് ഹെൽത്ത് കെയറുമായി ചേർന്ന് സംഘടിപ്പിക്കുന്ന ക്യാമ്പിൽ വൈകീട്ട് ആറുമുതൽ ഒമ്പതുവരെയാണ് പരിശോധന. ആദ്യ ദിനം 1300 പേർ പരിശോധനയ്ക്കെത്തിയിരുന്നു.

എല്ലാവിധ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെയുമാണ് ക്യാമ്പ് നടക്കുന്നത്. സെന്റർ പ്രസിഡന്റ്‌ വി.പി. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് റോയ് ഐ. വർഗീസ്, ലൈനാ മുഹമ്മദ്, സി.കെ. ബാലചന്ദ്രൻ, നിഷാം വെള്ളുത്തടത്തിൽ എന്നിവർ നേതൃത്വം നൽകി. അബുദാബി കമ്യൂണിറ്റി പോലീസ് പ്രതിനിധി ആയിഷ അലി അൽ ഷെഹി സെന്റർ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.